മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിലാണ് MDMA യുമായി യുവാവ് പിടിയിലായത്
മലപ്പുറം പുഴുക്കാട്ടിരി പനങ്ങാങ്ങര 38 ലെ പിൻപുറത്ത് വീട്ടിൽ സുജിത്ത് പി (27) ആണ് 5.5 ഗ്രാം MDMA യുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ. ജി തമ്പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻ കുട്ടി പി,മനോജ് കുമാർ പി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ.എം,മാനുവൽ ജിംസൺ ടി.പി എന്നിവരും ഉണ്ടായിരുന്നു.
