മാനന്തവാടി എക്സൈസ് സർക്കിൾ
ഇൻസ്പെക്ടർ സജിത് ചന്ദ്രൻ്റെ നേതൃത്വത്തിൽ, മാനന്തവാടി തൃശിലേരി കാട്ടികുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി തൃശ്ശിലേരി ബാവലി ഷാണമംഗലം പുളിയൻകുന്ന് വീട്ടിൽ നിഷാദ് പി. എ (38) ആണ് എക്സൈസിൻ്റെ പിടിയിലായത്. KL 57 H 8183 ടാക്സി വാഹനത്തിൽ 100 gram ഉണക്ക കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിച്ചു.
