കോഴി വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ വ്യാപാരികള്‍ സമരത്തിലേക്ക്

0


കോഴി വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ ജൂണ്‍ 15ന് സംസ്ഥാന വ്യാപകമായി കോഴിക്കടകള്‍ അടച്ച്‌ വ്യാപാരികള്‍ സൂചനാ പണിമുടക്ക് നടത്താൻ തീരുമാനം.

സംസ്ഥാനത്ത് അനിയന്ത്രിതമായി കോഴിയിറച്ചി വില വര്‍ധിക്കുകയാണെന്നും ഇതിന് പിന്നില്‍ അന്യസംസ്ഥാനത്തെ വൻകിട കച്ചവട ലോബിയാണെന്നും ചിക്കൻ വ്യാപര സമിതി.

വില വര്‍ധനവ് രൂക്ഷമായതോടെ വ്യാപാരം ഗണ്യമായി കുറഞ്ഞെന്നും വരുമാനം നിലച്ചെന്നും വ്യാപാരികള്‍ പറയുന്നു. 

ചില്ലറി വ്യാപാരികളുടെ ഉപജീവനം ഇല്ലാതാകുന്ന നിലയിലേക്കാണ് കോഴി വില എത്തിയിരിക്കുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച്‌ വില ഉയര്‍ത്താനാണ് അന്യസംസ്ഥാന ലോബി ശ്രമിക്കുന്നത്.

ട്രോളിംഗ് തുടങ്ങി മീൻ ലഭ്യതയും കുറഞ്ഞതോടെ ചിക്കന് ആവശ്യക്കാര്‍ വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായി. വില നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും അല്ലാത്തപക്ഷം അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ച്‌ സമരം ചെയ്യുമെന്നും ചെറുകിട വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമരത്തിൽ വയനാട് ജില്ലയിലെ മുഴുവൻ ചിക്കൻ വ്യാപാരികളും കടകളടച്ച് സൂചന പണിമുടക്കിനോട് സഹകരിക്കണമെന്ന് വയനാട് ജില്ല ചിക്കൻ വ്യാപാരസമിതി പ്രസിഡൻറ് ഷാജി കെ എം സെക്രട്ടറി അബ്ദുൽ അസീസ് എസ് കെ ട്രഷറർ സജീവൻ അരിമുള എന്നിവർ ആവശ്യപ്പെട്ടു

Post a Comment

0Comments
Post a Comment (0)
To Top