തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ 2016 ഫെബ്രുവരിയിൽ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പിഎ ജോസഫും സംഘവും ചേർന്ന് പിടികൂടിയ 2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്കാണ് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ എസ് കൃഷ്ണകുമാർ അന്വേഷിച്ച് കുറ്റ പത്രം സമർപ്പിച്ച കേസിൽ കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി രണ്ടു വർഷത്തെ കഠിന തടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
കണ്ണൂർ ജില്ലയിലെ ഇരിട്ടി കീഴൂർ കിഴക്കൻ പുതുപ്പള്ളി വീട്ടിൽ ജാൻസൺ കെ ജെ.(45),പുതിയ പുരയിൽ അബ്ദുൽ ഖാദർ (50) എന്നിവർക്കാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സെക്കന്റ് അനിൽ കുമാർ ശിക്ഷ വിധിച്ചത് വിധിച്ചത്.
സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. 2016 ഫെബ്രുവരി 15 ന് പുലർച്ചെ ബസ്സിൽ 2 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു എക്സൈസ് സംഘം ഇവരെ പിടികൂടിയത്. കേസ്സിലെ മൂന്നാം പ്രതി നൗഷാദ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
