മീനങ്ങാടിയിൽ പട്ടാപ്പകൽ മോഷണം. വീടിനുള്ളിൽ കയറിയ മോഷ്ടാവ് ഏഴരപ്പവൻ സ്വർണ്ണവും പണവും കവർന്നു.

0

മീനങ്ങാടി താഴത്തുവയൽ കാലാപ്പിള്ളിൽ അമ്മിണി രാജൻ്റെ വീടിനുള്ളിലാണ് കഴിഞ്ഞ ദിവസം പകൽ 10-30 ഓടെ മോഷ്ടാവ് കയറിയത്. 
ഒരു മാലയും, വളയും, ചെയിനും ഉൾപ്പടെ ഏഴര പവൻ സ്വർണ്ണാഭരണവും, 2000 രൂപയുമാണ് വീട്ടിൽ നിന്നും നഷ്ടപ്പെട്ടത്. മകൻ റെനിയും ,മരുമകൾ അനഘയും ജോലിക്കും മക്കൾ സ്കൂളിലും പോയിരുന്നു. ഈ സമയത്ത് വീട്ടിൽ അമ്മിണി മാത്രമാണുണ്ടായിരുന്നത്. 
രാവിലെ 10-30 നും 11 നും ഇടയിൽ വാതിലുകൾ അടച്ച് വീടിന് പുറത്തിറങ്ങിയ അമ്മിണി തിരിച്ച് വീട്ടിനുള്ളിൽ കയറിയപ്പോഴാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. മീനങ്ങാടി എസ്.എച്ച്.ഒ ബിജു ആൻ്റണി, എസ്.ഐ രാംകുമാർ, എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 
ഫിംഗർ പ്രിൻ്റ് ടെസ്റ്ററിംഗ് ഇൻസ്പെക്ടർ സിന്ധുവിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഫിംഗർ പ്രിൻ്റ് യൂണിറ്റും, ഡോഗ് സ്ക്വാഡും, സ്ഥലത്തെത്തി പരിശോധന നടത്തി


Post a Comment

0Comments
Post a Comment (0)
To Top