പ്രോജകട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഫ്ളൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റല്‍ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ പരിശീലകരെയും (യോഗ്യത ഡിഗ്രി, ബി.എഡ്.) പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും (യോഗ്യത എം.എസ്.ഡബ്ലിയു) നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, എഴുത്തു പരീക്ഷ, കൂടിക്കാഴ്ച എന്നിയ്‌വക്കായി ജൂലൈ 15 ന് രാവിലെ 9 ന് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ എത്തിച്ചേരണം. ഫോണ്‍: 9447887798.
2023 ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം
വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു കേരള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. www.keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓഗസ്റ്റ് 16 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ വഴിയല്ലാതെ ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശം നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കില്‍ ലഭ്യമാണ്. നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471 2518531, 2518223 എന്ന നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് സംസ്ഥാന ഐടി മിഷന്റെ 0471 2525444 എന്ന നമ്പറിലും ബന്ധപ്പെടാം.
ഹിന്ദി അധ്യാപക ട്രെയിനിംഗ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് മെറിറ്റ് മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. അപേക്ഷാഫോറത്തിന് www.education.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028
കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
ഐ.റ്റി.ഡി.പിയുടെ വിവിധ ഓഫീസുകളിലുള്ള 15 തസ്തികളിലേക്ക് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു / എം.എ, എം.എ സോഷ്യോളജി, ആന്ത്രാപ്പോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 31 നകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിലോ ബത്തേരി മാനന്തവാടി എന്നിവടങ്ങളിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന് www.stdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202232.
അപേക്ഷാ തീയതി നീട്ടി
കേരള സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തനത് വാസ്തുശില്പ പൈതൃക പരിപോഷക കേന്ദ്രമായ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ലേക്ക് നീട്ടി. അപേക്ഷകള്‍ നേരിട്ടോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിലൂടെയോ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0468 2319740, 9847053294, 9847053293, 9947739442.
അപേക്ഷ ക്ഷണിച്ചു
പൂക്കോട് പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. https://cbseitms.rcil.gov.in/nvs/Index/Registration എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2023-24 അധ്യയനവര്‍ഷം ജില്ലയിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 2012 മേയ് 1 നും 2014 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഫോണ്‍: 04936 298550, 298850, 9961556816, 9744472882.
പ്ലസ് വണ്‍ പ്രവേശന പരീക്ഷ
വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ജൂലൈ 22 ന് രാവിലെ 10 ന് വിദ്യാലയത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ https://cbseitms.nic.in/2023/jnvxi/?AspxAutoDetectCookieSupport=1 എന്ന ലിങ്കില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഫോണ്‍: 04936 298550, 298850.
