മീനങ്ങാടി: കഴിഞ്ഞ ദിവസം രാത്രി 11-30 ഓടെയാണ് മീനങ്ങാടിയിൽ ഫുട്പാത്തിനോട് ചേർന്ന് തുണിക്കച്ചവടം നടത്തുന്ന മണിയുടെ ശ്രീകണ്o ഗൗഡർ സ്‌റ്റേഡിയത്തിന് സമീപത്തെ തുണികൾ സൂക്ഷിച്ച റൂമിന് തീപിടിച്ചത്.
തീ പടർന്ന് അടച്ചിട്ട റൂമിൽ നിന്നും എയർ ഹോളിൻ്റെയും ഷട്ടറിൻ്റെയും ഉള്ളിലൂടെ പുക പുറത്തേക്ക് വരുന്നത് ദേശീയ പാതയോരത്തെ ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർമാരുടെ ശ്രന്ദയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മീനങ്ങാടി പൊലിസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു.
ഇതിനിടെ തീ പടർന്ന് പുറത്തെ മെയിൻ സ്വിച്ച് ബോർഡിലേക്ക് പടർന്നിരുന്നു. സമീപത്തെ സപ്ലൈക്കോ ഉൾപ്പടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് വയറിംഗ് വഴി തീ പടരും മുന്നേ ഫയർഫോഴ്സും, ഡ്രൈവർമാരും, പൊലിസും ചേർന്ന് തീയണച്ചു. ആളൊഴിഞ്ഞ ഭാഗമായതിനാൽ ഓട്ടോറിക്ഷ ഡ്രൈവർമാർ കണ്ടില്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തത്തിലേക്ക് തീ പടർന്നേനെ എന്നാണ് സമീപത്ത് സ്ഥാപനം നടത്തുന്ന ജിഷാന്ത് പറയുന്നത്.
