മേപ്പാടി പുത്തൂർ വയലിൽ നിയന്ത്രണം വിട്ട കാർ തോടിലേക്ക് വീണു.. തമിഴ്നാട് വനം വകുപ്പ് ജീവനക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന 2 പേർ രക്ഷപ്പെട്ടു. പുലർച്ചെയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ടതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
