മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കൻ അറസ്റ്റില്‍. .
കാട്ടിക്കുളത്തെ വ്യാപാരിയും പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പതിനേഴു വയസുകാരനായ വിദ്യാര്‍ത്ഥിയെയാണ് 54 കാരനായ ഇയാള്‍ പീഡിപ്പിച്ചത്.
തിരുനെല്ലി പോലീസ് ഇൻസ്പെക്ടര്‍ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുല്‍പ്പള്ളിയില്‍ വെച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടിയെ കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
