കോഴിക്കോട്: യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2023 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ആഡ് - സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്‍റ് ചെയ്ത എന്‍ട്രികള്‍ ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ലഭിച്ചിരിക്കണം. എന്‍ട്രികള്‍ സമര്‍പ്പിക്കുന്ന കവറിന്റെ മുകളില്‍ കേരളോത്സവം 2023 ലോഗോ എന്ന് രേഖപ്പെടുത്തി മെമ്ബര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്‍റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി തിരുവനന്തപുരം 43 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2733139, 2733602
സപ്ലൈ ഓഫീസ് അറിയിപ്പ്
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച ഗോതമ്ബ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ (https://evegoils.nic.in/wsp/login ) എല്ലാ മൊത്ത, ചില്ലറവ്യാപാരികളും ബിഗ് ചെയിൻ റീട്ടെയിലര്‍മാര്‍ അല്ലെങ്കില്‍ പ്രൊസസ്സര്‍മാര്‍ എന്നിവര്‍ അവരവരുടെ സ്ഥാപനങ്ങളിലെ ഗോതമ്ബ് സ്റ്റോക്കിന്റെ വിവരങ്ങള്‍ പ്രഖ്യാപിക്കുകയും 2024 മാര്‍ച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചയും അവ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
