വെണ്ണിയോട്: അമ്മയോടൊപ്പം പുഴയിൽ ചാടിയ ദക്ഷ ഇപ്പോഴും കാണാമറയത്ത്. പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും 5 വയസ്സുള്ള മകൾ ദക്ഷയും കഴിഞ്ഞ ദിവസം പുഴയിലേക്ക് ചാടിയത്. പുഴയിൽ ചാടിയ അമ്മ ദർശനയെ രക്ഷപ്പെടുത്തിയെങ്കിലും മകൾ ദക്ഷയെ കണ്ടെത്താൻ കഴിഞ്ഞില്ല.
NDRF, ഫയർഫോഴ്സ് സംഘത്തിൻ്റെയും, പൾസ് എമർജൻസി ടീം പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുഞ്ഞിനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു.
