ദർശന മരണത്തിന് കീഴടങ്ങി; മകൾക്കായുളള തിരച്ചിൽ ഇന്നും വിഫലം

0


വെണ്ണിയോട്: വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നും പുഴയിലേക്ക് മകളേയും കൊണ്ട് ചാടിയ യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി. കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജെയിൻ സ്ട്രീറ്റ് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദർശനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മകളായ ദക്ഷയേയും കൂട്ടി ദർശന പുഴയിൽ ചാടിയത്. തുടർന്ന് ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ഗുരുതരാവസ്ഥയിൽ വിംസ് ആശുപത്രിയിൽ പ്ര വേശിപ്പിക്കുകയുമായിരുന്നു. ഒടുവിൽ ഇന്ന് വൈകിട്ട് ആറ് മണി യോടെ ദർശന മരണത്തിന് കീഴടങ്ങി. ദർശനയുടെ മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും, കൽപ്പറ്റ അഗ്നി രക്ഷാസേനയും, വിവിധ ജീവൻ രക്ഷാപ്രവർത്തകരുമാണ് തിരച്ചിൽ നടത്തുന്നത്.

Post a Comment

0Comments
Post a Comment (0)
To Top