മീനങ്ങാടി: താഴത്തുവയൽ കൊട്ടമ്പത്ത് കോളനിയിലെ കൃഷ്ണൻ്റെ മകൾ അഞ്ജു (27) നെയാണ് മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്. മീനങ്ങാടി താഴത്തുവയൽ കലാപ്പിള്ളിൽ അമ്മിണി രാജൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൻ മോഷണം നടന്നത്. ആളില്ലാത്ത സമയത്ത് പട്ടാപ്പകൽ വീട്ടിൽ കടന്ന മോഷ്ടാവ് ഏഴര പവൻ സ്വർണ്ണവും 2000 രൂപയുമാണ് കവർച്ച ചെയ്തിരുന്നത്. നഷ്ടപ്പെട്ട സ്വർണ്ണവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മീനങ്ങാടി പോലീസ് ഇൻസ്പെക്ടർ ബിജു ആൻറണി, സബ് ഇൻസ്പെക്ടർ രാംകുമാർ, CPO ഫിറോസ്ഖാൻ SCPO റസാഖ് എന്നിവരുടെ സംഘമാണ് ഇവരെ കോളനിയിലെ വീട്ടിൽ നിന്നും പിടികൂടിയത്.
