പുറക്കാടി SNDP ശാഖയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നു വരുന്ന കര്‍ക്കടക വാവുബലിക്കായി ക്ഷേത്രക്കടവിൽ പുലർച്ചെ 4.30 ഓടെ തന്നെ ബലി ഇടാനെത്തിയവരുടെ തിരക്കായിരുന്നു. 5 മണിയോടെ തന്നെ അശ്വിൻ ഗുരു പദം തൃശൂറിൻ്റെ മേൽനോട്ടത്തിൽ വിശ്വാസികൾ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ മൂന്ന് തലമുറകളിലെ പരേതരുടെ മോക്ഷപ്രാപ്തിക്കായി കടവിലേക്കെത്തി. പൂര്‍വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നേടുക എന്ന ബലിതര്‍പ്പണത്തിന്റെ അടിസ്ഥാനതത്വത്തിൽ ഊന്നി ആയിരങ്ങളാണ് പുറക്കാടി ക്ഷേത്രക്കടവിൽ ബലി അർപ്പിച്ച് മടങ്ങിയത്.
മീനങ്ങാടി പുറക്കാടി ശ്രീപൂമാല പരദേവതാ ക്ഷേത്ര കടവിൽ ബലിതർപ്പണത്തിനെത്തിയത് ആയിരങ്ങൾ
July 16, 2023
0
Tags
