കണിയാമ്പറ്റ : മില്ല്മുക്ക് സ്രാമ്പി പള്ളിക്ക് സമീപം ബൊലേറൊ കുമ്മട്ടിക്കടയിലേക്ക് ഇടിച്ചുകയറി. പോക്കറ്റ് റോഡിൽ നിന്നും വന്ന സ്കൂട്ടറിനെ തട്ടാതിരിക്കാനായി വെട്ടിച്ചപ്പോൾ നിയന്ത്രണംതെറ്റി കുമ്മട്ടിക്കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൽപ്പറ്റയിൽ നിന്നും വന്ന ബോലോറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
