മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഴവറ്റ പാക്കം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ കൂട്ടായ്മ നടത്തി. ദേവാലയത്തിൽ നിന്നും പ്രതിഷേധറാലിയുമായി വാഴവറ്റ ടൗണിൽ എത്തിയാണ് ഐക്യദാർഢ്യ കൂട്ടായ്മ നടത്തിയത്.ചർച്ച് വികാരി ഫാദർ ജെയ്സൺ കളത്തിപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. KLCA കോഴിക്കോട് രൂപതാ സെക്രട്ടറി KV ജോർജ്ജ് മാസ്റ്റർ, VP വർക്കി, ജോസഫ് മാണിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
