സുൽത്താൻബത്തേരിയിൽ വെച്ച് നടന്ന സുബ്രതോ കപ്പ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ സബ്ജൂനിയർ വിഭാഗം ജില്ലാ ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ ജി എം ആർ എസ് പൂക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് മീനങ്ങാടി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്. സ്കൂളിന് വേണ്ടി
അനന്ദുസുരേഷ്, വസുദേവ് എന്നിവർ ഗോളുകൾ നേടി.
