മീനങ്ങാടിയിലെ ട്രാഫിക് പരിഷ്കരണം തൊഴിലും വരുമാനവും നഷ്ടപ്പെടുത്തുന്നെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ മീനങ്ങാടി ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി.

0


മീനങ്ങാടി: നിലവിലെ സ്റ്റാൻറ് മാറ്റിയത് തങ്ങളുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മീനങ്ങാടി സ്കൂൾ ജംഗ്ഷൻ സ്റ്റാൻ്റിലെ  ഓട്ടോ ഡ്രൈവർമാർ മീനങ്ങാടി ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തിയത്. നിലവിൽ  മാർക്കറ്റ് ജംഗ്ഷനിലുണ്ടായിരുന്ന സ്റ്റാൻ്റ് റോഡിന് എതിർവശത്തേക്ക് മാറ്റിയതാണ് ഡ്രൈവർമാരുടെ പ്രതിഷേധത്തിന് കാരണമായത്. 
മീനങ്ങാടി ഗ്രാമപഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിന് മുഹമ്മദ് ഇയ്യക്കാട്ടിൽ, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
തങ്ങളുടെ പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണാത്ത ഗ്രാമ പഞ്ചായത്തിനെതിരെയുള്ള ഈ സമരം സൂചനയാണെന്നും പരിഹാരം വൈകിയാൽ പ്രതിഷേധം ശക്തമാക്കുമെന്നും സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധികൾ പറഞ്ഞു. 

Post a Comment

0Comments
Post a Comment (0)
To Top