മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ 38.7 ഗ്രാം മാരക മയക്ക് മരുന്നായ MDMA പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് പട്ടാമ്പി കൊപ്പം വിളയൂർ ചിറത്തൊടി
മുഹമ്മദ് ബിലാൽ സി(26) അറസ്റ്റിലായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കുമാർ എം.എ. സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ , അനിൽ.എ, വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ സൽമ കെ ജോസ്, ജലജ എന്നിവർ പങ്കെടുത്തു. പ്രതിയെ തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി
