പുൽപ്പള്ളി: കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ച വീഡിയോയിലെ വിദ്യാർത്ഥിനികൾക്കൊപ്പം കാണപ്പെട്ട യുവാക്കളിൽ രണ്ട് പേർ ക്രിമി നലുകളാണെന്ന് പോലീസ്. പേരിക്കല്ലൂർ മൂന്നുപാലം സ്വദേശികളായ ചക്കാലക്കൽ ജൈമോൻ ജോസഫ് (28), ശ്യാം നിർമൽ (23) മുൻപും പല കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും കൂടാതെ ഇരുവരും പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടിട്ടുള്ളവരുമാണെന്ന് പോ ലിസ് വ്യക്തമാക്കി. ഇവർ വിദ്യാർത്ഥികളുടെ അടുത്തെങ്ങനെയെത്തി എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. കൂടെയുണ്ടായിരുന്ന ആൺകുട്ടികൾ കോളേജ് വിദ്യാർത്ഥികളല്ലെന്നും, കോളേജുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും കോളേജ് അധികൃതർ വ്യക്തമാ ക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്നവരെ ക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, കർണാടക ബോർഡറുകളിൽ നിന്നുള്ള ലഹരി കടത്തിനെ പ്രതിരോധിക്കുന്നതിനായി പഞ്ചായത്തംഗങ്ങളെയും പൊതുജനങ്ങളെയും പുൽപ്പള്ളി എസ്.എച്ച്.ഒ യെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ച് വേണ്ട നടപടികളെടുക്കുമെ ന്നും സി.സി.ടി.വി അടക്കം സ്ഥാപിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.
ലഹരി ഉപയോഗിച്ച വിദ്യാർത്ഥികളുടെ വീഡിയോ പ്രചരിച്ച സംഭവം; കുട്ടികളുടെ കൂടെയുണ്ടായിരുന്നവരിൽ 2 പേർ ക്രിമനലുകൾ; ലഹരി ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്
August 10, 2023
0
