ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0

ലാബ് അസിസ്റ്റന്റ് നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസി (എം.എല്‍.ടി) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

അപേക്ഷ തീയതി നീട്ടി

ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് അടുത്ത അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി. നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. ഫോണ്‍: 9961556816.

ടെണ്ടര്‍ ക്ഷണിച്ചു

പനമരം അഡീഷണല്‍, പുല്‍പ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 23 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04936 240062.

ക്വട്ടേഷന്‍ ക്ഷണിച്ചു

മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് 15 റീസര്‍വ്വെ നമ്പര്‍ 613/1 ല്‍പ്പെട്ട ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായ വീട്ടി മരം മുറിച്ച് ചെത്തി ഒരുക്കി കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിക്കുന്നതിന് പ്രാവീണ്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 നകം ജില്ലാ കളക്ടര്‍, വയനാട്, 673521 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 8547616022.

നാളെ വൈദ്യുതി മുടങ്ങും

 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേലൂര്‍, ഒന്നാം മൈല്‍, രണ്ടാം ഗെയ്റ്റ്, ബേഗൂര്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കളം, മീന്‍മുട്ടി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


Post a Comment

0Comments
Post a Comment (0)
To Top