തദ്ദേശീയ ദിനാചരണം 9ന്; മിന്നു മണിയെ ആദരിക്കും

0


തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനമായ ആഗസ്ത് 9 വിവിധ പരിപാടികളോടെ പട്ടിക വര്‍ഗ വികസന വകുപ്പ് ആചരിക്കും. ഉച്ചയ്ക്ക് 12.30 ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്യും.

തദ്ദേശീയ വനിതയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മലയാളിയുമായ മിന്നു മണിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി ആദരിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും. മന്ത്രിമാരായ വി. ശിവൻ കുട്ടി, വി അബ്ദുറഹ്‌മാൻ, ജി ആര്‍ അനില്‍, ആന്റണി രാജു തുടങ്ങിയവര്‍ സംസാരിക്കും. 9 മുതല്‍ 15 വരെ എല്ലാ ജില്ലകളിലും വിവിധ പരിപാടികളോടെ തദ്ദേശീയ വാരാചരണവും നടത്തും. മിന്നു മണിക്കു പുറമേ തദ്ദേശീയ വിഭാഗത്തില്‍ നിന്ന് ഉന്നത വിജയം നേടിയ യുവ പ്രതിഭകളെ ആദരിക്കും. രാവിലെ 10 മുതല്‍ അയ്യൻകാളി ഹാളില്‍ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. തദ്ദേശീയ ജനതയുടെ തനത് സംസ്‌ക്കാരം പ്രകടമാക്കുന്ന പ്രദര്‍ശന മേളയും വിതുര മണിതൂക്കിയിലെ തദ്ദേശീയ സമൂഹം നിര്‍മിച്ച കര കൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തും.

Post a Comment

0Comments
Post a Comment (0)
To Top