ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്താൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു.
ആഗസ്റ്റ് 12, 13 തീയതികളിലാണ് രാഹുലിന്‍റെ വയനാട് സന്ദര്‍ശനം. വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വൻ വരവേല്‍പ്പ് നല്‍കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വം.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി വിധിച്ച രണ്ടുവര്‍ഷം തടവുശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.
സ്റ്റേ ലഭിച്ചതിന് പിന്നാലെ രാഹുലിന്‍റെ അംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വീണ്ടും എം.പിയായി പാര്‍ലമെന്‍റിലെത്തിയ രാഹുലിന് കോണ്‍ഗ്രസും പ്രതിപക്ഷ ഐക്യം ഇൻഡ്യയും വൻ വരവേല്‍പ്പാണ് നല്‍കിയത്.
