/പുൽപ്പള്ളി-: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർ മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് 200 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി
കോഴിക്കോട് മുക്കം കുമാരനല്ലൂർ സ്വദേശി ചേപ്പാലി വീട്ടിൽ യൂനസ് സി (45) ആണ് പിടിയിലായത്. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രവന്റീവ് ഓഫീസർ എം എ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ശിവൻ, വിനോദ്. പി. ആർ, ഷെഫീഖ്. എം. ബി, ബാബു ആർ.സി എന്നിവരും ഉണ്ടായിരുന്നു
