ദേശീയ പാത മീനങ്ങാടി മധു കൊല്ലിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികനും, സ്വകാര്യ ബസിടിച്ച് പശുവിനും പരിക്ക്

0




സുൽത്താൻ ബത്തേരി: കുപ്പാടി ചെറൂർക്കുന്ന് എൻ.കെ അബ്ദുറഹിമാനാണ് പരിക്കേറ്റത്. 

കാലിന് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 2.30 ഓടെയാണ് അപകടം. കാറിടിച്ച് സ്കൂട്ടർപൂർണ്ണമായും തകർന്നു.

ഈ അപകടം നടക്കുന്നതിന് 1 മണിക്കൂർ മുമ്പാണ് സ്വകാര്യ ബസിടിച്ച് 
വേങ്ങൂർ കോളനിയിലെ അനിലിൻ്റെ 4 വയസ്സുള്ള പശു അപകടത്തിൽ പെട്ടത്.

 വെറ്റിനറി ഡോക്ടർ എത്തി പരിശോധിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ പശു എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.

Post a Comment

0Comments
Post a Comment (0)
To Top