കഞ്ചാവുമായി യുവാവ് പിടിയിൽ

0


മീനങ്ങാടി ,കരണി , കൊളവയൽ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന വാകേരി കല്ലൂർകുന്ന് ലാൽ ഭവനിൽ ജിജോ ടി പി (26) യാണ് പിടിയിലായത്. കഞ്ചാവ് വില്പന നടത്തി വരുന്നതിനിടെ കൽപ്പറ്റ എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ
റ്റി. ഷറഫുദ്ദീനും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  50 ഗ്രാം കഞ്ചാവും ഇയാൾ സഞ്ചരിച്ച  ബൈക്കും കസ്റ്റഡിയിലെടുത്തു. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അബ്‌ദുൾ സലീം, സി.ഇ.ഒ മാരായ സുഷാദ് പി സ് , മിഥുൻ . കെ 
എന്നിവരും ഉണ്ടായിരുന്നു..

Post a Comment

0Comments
Post a Comment (0)
To Top