അച്ചടക്ക ലംഘനം : വിദ്യാർത്ഥിനികളെ സസ്പെന്റ് ചെയ്തു

0

പുൽപ്പള്ളി : ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുൽപള്ളി പഴശ്ശി രാജ കോളേജിലെ അഞ്ചു വിദ്യാർത്ഥികളെ
കോളേജിൽനിന്നും,  കോളേജ് ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ്പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

 കോളേജിന് അപകീർത്തികരമായ രീതിയിൽ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സൽപ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു കോളേജ് അധികൃതർ പറഞ്ഞു.

സസ്പെൻഷനിലായ  വിദ്യാർത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ പഴശ്ശി രാജ കോളേജിൽ പഠിക്കുന്നവരോ, കോളേജുമായി ബന്ധമുള്ളവരോ
അല്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്
തുടർനടപടികൾക്കായി പോലീസ്, എക്സ് സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു.

Post a Comment

0Comments
Post a Comment (0)
To Top