മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ മൈസൂരിൽ നിന്നും കോഴിക്കോട്ടെക്ക് വരുന്ന കർണാടക KSRTC ബസിൽ നിന്നും 47 ഗ്രാം MDMA പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ പള്ളി തൊടി വീട്ടിൽ നൗഫൽ (33). മലപ്പുറം പെരിന്തൽമണ്ണ വെട്ടിക്കാട്ട് കണ്ടത്തിൽ മുഹമ്മദ് ഹാസിഫ് (27) എന്നിവരാണ് പിടിയിലായത്. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഏജി തമ്പി, പ്രിവൻറീവ് ഓഫീസർ മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർ മാരായ മഹേഷ്, രാജീവൻ വിഷ്ണു എന്നിവരും പങ്കെടുത്തു .
