മീനങ്ങാടി : കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ മീനങ്ങാടി സ്വദേശി നന്ദന സുരേഷിന് രണ്ടാം റാങ്ക്.
മീനങ്ങാടി ടൗണിലെ വ്യാപാരിയായ സി.കെ. സുരേഷ് ബാബുവിന്റെയും , ഹൈസ്കൂൾ മലയാളം അധ്യാപിക പ്രതിഭയുടെയും മകളാണ് . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്കും കരസ്ഥമാക്കിയാണ് നന്ദന കുസാറ്റിൽ പ്രവേശനം നേടിയത് .
മികച്ച കലാകാരി കൂടിയായ നന്ദന ജില്ലാ - സംസ്ഥാന തല നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2017 - ലെ സംസ്ഥാന സ്കൂൾ കലോത്സവം നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നന്ദനയെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ വിജയോത്സത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി ഉപഹാരം സമ്മാനിച്ചു.
