മീനങ്ങാടി: പുല്ലരിയാൻ പോയ വയോധികനെ കാണാതായ രണ്ടാം ദിവസവും തിരച്ചിൽ സജീവം
ചീരാംകുന്ന് മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) യാണ് ഇന്നലെ 1-30 ഓടെ കാണാതായത്. രാവിലെ 8 മണിയോടെ NDRF ടീമും ,പൾസ് എമർജൻസി ടീമും തിരച്ചിൽ ആരംഭിച്ചു.ഇതിനിടെ പുഴയിലേക്ക് വലിച്ച് കൊണ്ടുപോയി എന്ന് പറയുന്ന ഭാഗത്ത് നിന്ന് 100 മീറ്റർ മാറി സുരേന്ദ്രൻ്റെ വസ്ത്രങ്ങൾ കണ്ടെത്തി. ഷർട്ടിൻ്റെ കഴുത്ത് ഭാഗം കീറിയ അവസ്ഥയിലാണ് കണ്ടെത്തിയത്. എസ്.പി പദം സിംഗ്, DYS P Abdul ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ വസ്ത്രങ്ങൾ പരിശോധിക്കുകയും ചെയ്തു. സയൻറിഫിക് ടീമിനെ സംഭവ സ്ഥലത്തെത്തിച്ച് പരിശോധിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കും. ഫയർഫോഴ്സ്,
തുർക്കി ജീവൻ രക്ഷാസമിതി,പ്രദേശവാസികളും ചേർന്ന് തിരച്ചിൽ തുടരുകയാണ്
