കെ റഫീഖ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ; ബിനു തോമസ് സെക്രട്ടറി

0


കൽപ്പറ്റ : 2023 - 27 കാലയളവിലേക്കുള്ള വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കൽപ്പറ്റ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസിഡണ്ടായി കെ റഫീഖിനെയും സെക്രട്ടറിയായി ബിനു തോമസിനെയും തെരെഞ്ഞെടുത്തു. കെ. എസ് ബൈജുവാണ് ട്രഷറർ. 
വൈസ് പ്രസിഡണ്ടുമാരായി നാസർ കല്ലങ്കോടൻ, സലീം കടവൻ, മൊയ്തീൻ കെ, ചാക്കോ പി.ടി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മൻസൂർ അലി കെ. എം, രാകേഷ് ടി വി എന്നിവരെയും തെരെഞ്ഞെടുത്തു. 
എക്സിക്യുട്ടീവ് അംഗങ്ങളായി സിറാജ് വി, സജീവ് കെ.ആർ, അബ്ദുൾ ലത്തീഫ്, നിഷാന്ത് മാത്യു , മധു കെ.എ, നാസർ കുരുണിയൻ, പ്രേമവാസൻ, ഷഫീർ, അഖിൽ ആർ
പ്രവീൺ പി.എസ് എന്നിവരെയും KFA എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഷമീം ബക്കർ, ഷാജി പി.കെ എന്നിവരെയും ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനിയായി കെ.ആർ സജീവിനെ തെരെഞ്ഞെടുത്തു. 
കെ എഫ് എ ജനറൽ ബോഡി മെമ്പേഴ്സായി ഫൈസൽ കെ.ബി, ഷഫീഖ് ഹസൻ, പ്രവീൺ പി.എസ് എന്നിവരെയും തെരെഞ്ഞെടുത്തു. 
ജില്ലാ ഒളിമ്പിക് അസോസിയേഷൻ നോമിനികളായി ഡിക്സൺ മെന്റസ് , മുഹമ്മദ് ഷഹിൻഷ, സന്തോഷ് എന്നിവരെയും തെരെഞ്ഞെടുത്തു.

Post a Comment

0Comments
Post a Comment (0)
To Top