കണ്ണൂരില്‍ വന്‍ ലഹരിവേട്ട; വയനാട് സ്വദേശീയായ യുവാവും, തൃശൂർ സ്വദേശിയായ യുവതിയും അറസ്റ്റില്‍

0


കണ്ണൂർ: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാരക ലഹരിമരുന്ന് വിതരണത്തിനെത്തിക്കുന്ന യുവതിയും യുവാവും പിടിയില്‍.തൃശൂര്‍ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മരിയ റാണി (21)  ബത്തേരി പടിച്ചിറ സ്വദേശി ഷിൻ്റോ ഷിബു (23) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്.

കക്കാട് റോഡില്‍ തെക്കീ ബസാര്‍ മെട്ടമ്മലില്‍ വെച്ചാണ്
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്നും 23.779 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.ചെറുകിട വില്‍പ്പനക്കാര്‍ക്ക് ആവിശ്യാനുസരണം ബാംഗ്ലൂരില്‍ നിന്നും മറ്റും മയക്കു മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതില്‍ പ്രാധാനികളാണ് ഇരുവരും.

Post a Comment

0Comments
Post a Comment (0)
To Top