മീനങ്ങാടി കമ്യൂണിറ്റി ഹാളിന് സമീപത്തെ തോട്ടത്തിൽ അബൂബക്കറിൻ്റെ വീട്ടുമുറ്റത്തെ 37 വർഷത്തോളം പഴക്കമുള്ള കിണറിൻ്റെ ചുറ്റുമുള്ള മണ്ണാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞ് താഴ്ന്നത്. ഈ സമയം കിണറിന് സമീപത്തായി അബൂബക്കറിൻ്റെ മക്കളായ ഫാത്തിമയും ഫെമിനയുമാണ് ഉണ്ടായിരുന്നത്. ഇരുമ്പ് നെറ്റിട്ട കിണറിന് മുകളിൽ സാധാരണ കഴുകിയ പാത്രങ്ങളും മറ്റും വെക്കാറുണ്ട്. അതുപോലെ വെക്കുന്നതിനിടയിലാണ് കാൽ വെച്ച ഭാഗം കുഴിയുന്നതുപോലെ ഫെമിനക്ക് തോന്നിയത്. ഉടനെ അനുജത്തി ഫാത്തിമയെ വിളിച്ച് കാണിക്കുകയും ചെയ്തു. കിണറിനടുത്തെത്തിയ ഫാത്തിമ താഴ്ന്ന ഭാഗത്ത് അമർത്തിച്ചവുട്ടിയതും മണ്ണോടൊപ്പം സഹോദരി താഴോട്ട് പോവുകയായിരുന്നെന്നാണ് ഫെമിന പറയുന്നത്. വീഴ്ചക്കിടയിൽ കയ്യിൽ പിടുത്തം കിട്ടിയില്ലായിരുന്നെങ്കിൽ വലിയൊരു അപകടത്തിനിടയാവുമായിരുന്നെന്ന് ഫെമിന പറയുന്നു.
മീനങ്ങാടിയിൽ കിണറിന് ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞ് താഴ്ന്നു. മണ്ണിനോടൊപ്പം താഴ്ചയിലേക്ക് വീണ സഹോദരിയെ രക്ഷപ്പെടുത്തി ഫെമിന.
August 01, 2023
0
Tags
